Pala Narayanan Nair
1911 ഡിസംബര്‍ 11ന് കീഴ്പ്പള്ളിയില്‍ ശങ്കരന്‍ നായര്‍ -പാര്‍വ്വതിയമ്മ ദമ്പതികളുടെ മകനായിപ്പിറന്നു. പാലായിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മിലട്ടറി സര്‍വ്വീസില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട് അദ്ധ്യാപകനായി ജോലി ചെയ്തു. 1935ലായിരുന്നു ആദ്യ കവിതാസമാഹാരം --പൂക്കള്‍--പുറത്തുവന്നത്. 1956ല്‍ എം.എ മലയാളം ഒന്നാം റാങ്കോടെ ജയിച്ചു. മലയാളത്തിന്‍റ്റെ പ്രിയകവി, പാലാ അല്‍ഫോണ്‍സാ കോളേജില്‍ പ്രൊഫസര്‍, കോട്ടയം എന്‍ എസ് എസ് കോളേജിന്‍റ്റെ പ്രിന്‍സിപ്പാള്‍, കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറി, ഇങ്ങനെ നീണ്ടു പോകുന്നൂ കര്‍മ്മകാണ്ഡം.
ഭാര്യ: സുഭദ്രക്കുട്ടിയമ്മ. മക്കള്‍: ശ്രീകുമാര്‍, സനല്‍കുമാര്‍, ശ്രീദേവി, സുധാദേവി.
"കേരളം വളരുന്നൂ പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും ചെന്നന്യമാംരാജ്യങ്ങളില്‍" എന്നെഴുതിയ കവി, 1956ല്‍ റിലീസായ "അവരുണരുന്നൂ" എന്ന സിനിമയ്ക്കു വേണ്ടിയും തൂലിക ചലിപ്പിച്ചിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തിസ്വാമികളായിരുന്നു സംഗീത സംവിധാനം. പ്രസ്തുത ചിത്രത്തിലെ പത്തുപാട്ടുകളില്‍ എട്ടെണ്ണം പാലായും രണ്ടെണ്ണം വയലാറുമായിരുന്നു എഴുതിയത്.
മഹാത്മജിയുടെ ജീവചരിത്രം പന്ത്രണ്ടു സര്‍ഗ്ഗങ്ങളിലായി ആവിഷ്കരിച്ച ഗാന്ധിഭാരതം എന്ന ഖണ്ഡകാവ്യം, അമൃതകല, വിളക്കു കൊളുത്തൂ, ശാന്തി വൈഖരി, കേരളം വളരുന്നൂ (10 ഭാഗങ്ങള്‍), കസ്തൂര്‍ബ, ആലിപ്പഴം, അന്ത്യാഞ്ജലി എന്നിവയാണ് പ്രശസ്തമായ കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആദ്യത്തെ പുത്തേഴന്‍ അവാര്‍ഡ്, ആശാന്‍ പുരസ്കാരം (ചെന്നൈ), മുള്ളൂര്‍ അവാര്‍ഡ്, ആദ്യത്തെ വള്ളത്തോള്‍ സമ്മാനം, എഴുത്തച്ഛന്‍ പുരസ്കാരം, മാതൃഭൂമി പുരസ്കാരം എന്നിവയാണ് ഈ കവിയെത്തേടിയെത്തിയ പുരസ്കാരങ്ങള്‍.
2008 ജൂണ്‍ പതിനൊന്നിന് അദ്ദേഹം അന്തരിച്ചു