Pallavi Purohit
നിരവധി റ്റെലിഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള പല്ലവി പുരോഹിത്, സൈലൻസ് എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്ത് പ്രവേശിച്ചു. ഹോട്ടൽ മാനെജ്മെന്റ് ബിരുദം നേടി ബാംഗളൂരിലെ ഒബ്റോയി ഹോട്ടലിൽ ജോലിനോക്കുന്നതിനിടെ രാജിവെച്ച് അഭിനയരംഗത്തേക്കിറങ്ങി. പിതാവ് പാലക്കാട്ടുകാരൻ ആണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം കർണാടകയിൽ ആണ്.