Neeraj Madhav

വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു തിയറ്റർ ആർട്ട്സിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ഈ കോഴിക്കോടുകാരൻ, "ബഡി" എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. തുടർന്ന്  "മെമ്മറീസ്", "ദൃശ്യം", "ഒരു ഇൻഡ്യൻ പ്രണയകഥ" തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ. ആർ ജയകുമാർ സംവിധാനം ചെയ്ത "സുഴൽ" എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. 2007ലെ അമൃത സൂപ്പർ ഡാൻസർ പരിപാടിയിലെ ഫൈനലിസ്റ്റ് ആയിരുന്നു നീരജ്.

കോഴിക്കോട്,തിരുവണ്ണൂർ വെറ്ററിനറി ഡോക്ടർ മാധവനും അദ്ധ്യാപികയായ ലതയുമാണ് മാതാപിതാക്കൾ. അനുജൻ നവനീത് പത്തോളം സിനിമകളിൽ ബാലതാരമായിരുന്നു.