Nivin Pauly
എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11നു ജനിച്ചു. അമ്മ ത്രേസ്യാമ്മ, അച്ഛൻ പോളി. അച്ഛൻ അഭിനയത്തിൽ താല്പര്യമുള്ള ആളായിരുന്നു. രാജഗിരി ഹൈസ്കൂളിൽ വിദ്യാഭാസം പൂർത്തിയാക്കി, 2006ൽ ഫെഡറൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് ബിരുദം നേടി. ബാംഗ്ലൂർ ഇൻഫൊസിസ്സിൽ ഒരു വർഷം ജോലി ചെയ്തു. പിന്നീട് 2008ൽ പിതാവിന്റ മരണശേഷം സ്വദേശത്ത് താമസമായി. ആയിടക്കാണ് വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനു പങ്കെടുക്കാനിടയായത്,"മലർവാടി ആർട്സ് ക്ലബ്ബിലെ" പ്രധാന കഥാപാത്രങ്ങളിലൊരാളായി മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന ഈ നടൻ 2011 ഓഗസ്റ്റ് 8നു സഹപാഠിയും കൂട്ടുകാരിയുമായിരുന്ന റിന്ന ജോയെ വിവാഹം ചെയ്തു . മലർവാടി ആർട്ട്സ് ക്ലബ്ബ് കൂടാതെ, ദി മെട്രോ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.കൂടാതെ ട്രാഫിക്ക്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളിൽ അതിഥി താരമായി അഭിനയിച്ചു.അച്ഛന്റെ അഭിനയ താല്പര്യമാകാം ഒരു നടനാകാൻ നിവിനു പ്രചോദനമായത്.2012ൽ വിനീത് ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ "വിനോദ് നായരെ" അവതരിപ്പിച്ചു.
മലർവാടിയിലെ പ്രകടനത്തിനു 2010ൽ മികച്ച യുവനടനുള്ള ഇൻസ്പൈർ അവാർഡും, 2011ൽ വനിതയുടെ ബെസ്റ്റ് ന്യൂ ഫേസ് ഒഫ് ദി ഇയർ അവാർഡും കരസ്ഥമാക്കിയിരുന്നു.