Nazriya Nazeem
സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ബാലതാരമായാണ് നസ്രിയ നസീം അഭിനയജീവിതം തുടങ്ങിയത്.ആദ്യ സിനിമ,ബ്ലെസ്സിയുടെ "പളുങ്ക്". പിന്നീട് മഞ്ച് സ്റ്റാർ സിംഗറിന്റെ അവതാരിക ആയ നസ്രിയ, "ഒരു നാൾ വരും" എന്ന സിനിമയിൽ ബാലതാരമായി സിനിമയിലേയ്ക്ക് തിരിച്ചെത്തി.
യുവ എന്ന മ്യൂസിക് വീഡിയോയിലെ പ്രകടനമാണ് നസ്രിയയെ പോപ്പുലർ ആക്കിയത്. തുടർന്ന് "മാഡ് ഡാഡ്" എന്ന സിനിമയിൽ ആദ്യമായി നായികാവേഷം ചെയ്തു. യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച "നേരം" എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി.
"നയ്യാണ്ടി", "രാജാറാണി" തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു.
അൽ ഐനിലെ ഔർ ഓണ്‍ ഇംഗ്ലിഷ് ഹൈ സ്കൂൾ ,തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.നസീം ബീന എന്നിവര് മാതാപിതാക്കളും നവീൻ ഏകസഹോദരനുമാണ് .