Devadarshan

മലയാളത്തിലെ പ്രശസ്തനായ ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രണ്ടാമത്തെ മകൻ. 1997-ൽ ഇറങ്ങിയ കാരുണ്യം എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം "ദൈവമേ നിന്റെ ദിവ്യകാരുണ്യം എന്നെന്നും ഞങ്ങൾക്കരുളേണം" എന്ന ഗാനം പാടിക്കൊണ്ട് തന്റെ അഞ്ചാമത്തെ വയസ്സിൽ മലയാചലച്ചിത്രഗാനശാഖയിൽ അരങ്ങേറ്റം കുറിച്ചു. അന്ന് ശ്രീ ലോഹിതദാസാണ് കൈതപ്രത്തിനോട് ഈ ഗാനം പാടാൻ മകനെ വിളിക്കാൻ ആവശ്യപ്പെട്ടത്.