Devadevan
നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ കൊച്ചുമകനും നടൻ വിജയരാഘവന്റെ മകനും.കോട്ടയം ഗിരിദീപം ബഥനി ഹയർ സെക്കന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം.തുടർന്ന് ബംഗലൂരിലെ പി ഇ എസ് കേളേജിൽ നിന്നും ബി ബി എമ്മും കോയമ്പത്തൂരിലെ പി എസ് ജി കോളേജിൽ നിന്നും എം ബി എ യും പൂർത്തിയാക്കി.ഒരു ബന്ധുവിനോടൊപ്പം ചേർന്ന് എറണാകുളം വൈറ്റിലയിൽ ത്രീ -എം കാർ കെയർ സർവീസ് സെന്റർ നടത്തുന്നുണ്ട്. ക്യാപ്റ്റൻ രാജുവിന്റെ പവനായി എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ നാലുപേരിൽ ഒരാളായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ഗെയിമർ സിനിമയിലും അഭിനയിച്ചു.