Deepu Nair

1978 - ൽ കണ്ടമ്പിയിൽ കരുണാകരൻ നായരുടെയും തച്ചുപറമ്പിൽ മാലതി അമ്മയുടെയും മകനായി തൊടുപുഴയിൽ ജനനം. അഞ്ചാം വയസ്സിൽ ചേർത്തല ശ്രീ.ജനാർദ്ദനൻ പോറ്റിയിൽ നിന്നും, തൊടുപുഴ ശ്രീമതി ആനന്ദവല്ലിയുടെ കീഴിലും സംഗീതം അഭ്യസിച്ചു തുടങ്ങിയ ദീപു നായർ, ഇടുക്കി ജില്ല സ്കൂൾ കോളേജ് യുവജനോത്സവങ്ങളിൽ പലതവണ കലാപ്രതിഭ ആയിരുന്നു. പിന്നീട് ചെന്നൈ കലാക്ഷേത്രത്തിൽ ശ്രീ സായി ശങ്കറിന്റെയും, ശ്രീ വൈരമംഗലം എസ് ലക്ഷ്മിനാരായണന്റെയും കീഴിൽ സംഗീത പഠനം തുടർന്നു. 2001 മുതൽ നിരവധി ഭരതനാട്യാചാര്യന്മാർക്ക് നിരവധി രാജ്യങ്ങളിൽ പര്യടനം നടത്തുവാനുള്ള അവസരം ലഭിച്ചു. 2010ൽ മികച്ച വായ്പാട്ട് കലാകാരനുള്ള മദ്രാസ്‌ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്കാരം ലഭിച്ചു. വായ്പാട്ടിനു പുറമേ വയലിനും പുല്ലങ്കുഴലും അഭ്യസിച്ചിട്ടുണ്ട്. വിലാസം : ദീപു നായർ കണ്ടംപിയിൽ വീട് മണക്കാട്, തൊടുപുഴ 685 584

സ്വപാനം എന്ന ചിത്രത്തിനു വേണ്ടി ദീപു നായരും മീര രാം മോഹനും ചേർന്ന് ആലപിച്ച ഗാനം താഴെക്കാണാം..ദീപുവിന്റെ മറ്റ് പല കവർ വേർഷനുകളും ഇവിടെ കേൾക്കാം : ദീപുവിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഇതാണ്