T Damodaran
തിരക്കഥാകൃത്ത്.
1935 ൽ ജനിച്ചു. മലയാളസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ആവനാഴി, വാർത്ത, ഇൻസ്പെക്ടർ ബൽറാം, അങ്ങാടി, എന്നീ സിനിമകളിൽ മലയാളിക്ക് സമ്മാനിച്ചത് ടി ദാമോദരൻ -ഐ വി ശശി കൂട്ടുകെട്ടായിരുന്നു. പ്രിയദർശനോടൊപ്പം ചേർന്ന് ആര്യൻ, അദ്വൈതം, അഭിമന്യു, കാലാപാനി എന്നീ ഹിറ്റുകളും മലയാളത്തിനു സമ്മാനിച്ചു.
ദാമോദരൻ മാസ്റ്റർ എന്നറിയപ്പെട്ടിരുന്ന ടി ദാമോദരൻ ഒരു ഫിസിക്കൻ എഡ്യൂക്കേഷൻ അദ്ധ്യാപകനായാണ് ജീവിതമാരംഭിച്ചത്. നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ ടി ദാമോദരൻ പിന്നീട് തിക്കൊടിയൻ, കുതിരവട്ടം പപ്പു, ഹരിഹരൻ എന്നിവരുമായി കൂട്ട് ചേർന്ന് പ്രവർത്തിച്ചുതുടങ്ങി. ‘യുഗസന്ധ്യ’ എന്ന നാടകത്തിലൂടെ നാടകരംഗത്ത് സ്വന്തമായ മേൽവിലാസം ഉണ്ടാക്കാൻ ദാമോദരനു കഴിഞ്ഞു. ഹരിഹരന്റെ നിരബന്ധത്തിനു വഴങ്ങി ‘ലൌ മ്യാരേജ്’ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയാണ് ടി ദാമോദരൻ സിനിമയിലേക്ക് പ്രവേശിച്ചത്.
നഗരമേ നന്ദി, പാതിരാവും പകൽവെളിച്ചവും, ഓളവും തീരവും എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് ദീദി ദാമോദരൻ മകളാണ്. 2012 മാർച്ച് 28നു ഹൃദയാഘാതം മുലം അന്തരിച്ചു.