T E Vasudevan

T E Vasudevasn- Distribution,producer
Date of Birth: 
Tuesday, 18 July, 1916
Vi devan
Tti i vaasudevan

1917 ജൂലൈ 16-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ചു.1936 ൽ എറണാകുളത്ത് ഇലക്ട്രിക്കൽ പവർ കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചു. 1938-ൽ രണ്ടു മാസത്തോളം തൃപ്പൂണിത്തുറയിൽ താൽകാലിക പ്രദർശനശാല നടത്തി. 

1940ൽ അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ചലച്ചിത്ര വിതരണക്കമ്പനിക്ക് തുടക്കം കുറിച്ചു. അസോസിയേറ്റഡ് പിക്ചേഴ്സ് ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ആദ്യത്തെ മുഴുവർണ മലയാളചിത്രമായ 'കണ്ടംബെച്ച കോട്ട്' വിതരണം ചെയ്തത് ഇദ്ദേഹത്തിന്റെ വിതരണക്കമ്പനിയാണ്‌. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, സിംഹള ഭാഷകളിലെ ആയിരത്തോളം സിനിമ വിതരണം ചെയ്തു.

1950ൽ മദ്രാസിലേക്ക് താമസം മാറിയ ടി ഇ വാസിദേവൻ, ജയമാരുതി പിക്ചേഴ്സ് എന്ന സ്ഥാപനം തുടങ്ങി ചലച്ചിത്രനിർമ്മാണ രംഗത്തെത്തി. എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത കാലം മാറി കഥ മാറി (1987) ആണ് ഏറ്റവുമൊടുവിൽ നിർമിച്ച ചിത്രം. കുഞ്ചാക്കോ, പി സുബ്രഹ്മണ്യം എന്നിവർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ നിർമിച്ചയാൾ ടി ഇ വാസുദേവനാണ്. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും ജയമാരുതി പിക്ചേഴ്സ് സിനിമകൾ നിർമിച്ചു.

കേരളത്തിൽ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാൻ മുൻകൈ എടുത്തത് ടി ഇ വാസുദേവനാണ്. 1983ൽ നാട്ടിലേക്ക് താമസം മാറ്റി.

കൗതുകങ്ങൾ, പുരസ്കാരങ്ങൾ, സ്ഥാനമാനങ്ങൾ

  • പ്രഥമ ജെ സി ഡാനിയേൽ പുരസ്കാര ജേതാവ് - 1992
  • ജയമാരുതിയുടെ ബാനറിൽ നിർമിച്ചിട്ടുള്ള പല ചിത്രങ്ങൾക്കും 'വി ദേവൻ' എന്ന പേരിൽ കഥയെഴുതിയിരുന്നത് ടി ഇ വാസുദേവനായിരുന്നു.
  • 1989ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളിൽ ഇദ്ദേഹവും ഉണ്ടായിരുന്നു.
  • മലയാള ചലച്ചിത്ര പരിഷത്തിന്റെ സ്ഥാപക പ്രസിഡൻറ്, കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
  • ടി ഇ വാസുദേവൻ നിർമ്മിച്ച സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), എഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു.