G Omana
നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ മാതൃസഹോദരിയുടെ മകൾ. വെക്കം അയ്യരുകുളങ്ങര തെത്തത്തില്‍ റിട്ട.ഹെഡ്മാസ്റ്റര്‍ വേലായുധന്‍പിള്ളയുടെയും ഗൗരിയുമാണ് മാതാപിതാക്കൾ. എൻ എൻ പിള്ളയുടെ വിശ്വകേരള കലാസമിതിയുടെ "അസ്സലാമു അലൈക്കും" എന്ന നാടകത്തിലൂടെ അരങ്ങിലെത്തി. തുടർന്ന് മുപ്പതിലേറെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. "കാപാലിക" എന്ന നാടകത്തിലും,പിന്നീട് അതേ പേരില് സിനിമയാക്കിയപ്പോഴും കടയ്ക്കാവൂർ അത്ത എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചത് ഓമനയായിരുന്നു. അത് കൂടാതെ,"ക്രോസ്‌ബെല്‍റ്റി"ലെ പട്ടാളം ഭവാനി, "പ്രേതലോക"ത്തിലെ അര്‍ത്തുങ്കല്‍ കാര്‍ത്ത്യായനി തുടങ്ങിയവയാണു ശ്രദ്ധേയ നാടകവേഷങ്ങൾ. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു മരണം.