Girija Shettar
ഇന്ത്യൻ-ബ്രിട്ടീഷ് വേരുകൾ ഉള്ള അഭിനേത്രിയാണ് ഗിരിജ ഷെട്ടാർ. മണിരത്നത്തിന്റെ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. അതിനു ശേഷം മലയാളത്തിൽ വന്ദനത്തിൽ അഭിനയിച്ചു. കന്നടക്കാരനായ അച്ഛന്റെയും ബ്രിട്ടീഷുകാരിയായ അമ്മയുടെയും മകളായി ജനിച്ച ഗിരിജ, ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്.
Cardiff University യിൽ നിന്നും 2003-ൽ Integral Yoga Philosophy, Indian spiritual psychology ഇവയിൽ ഡോക്ടറൽ ബിരുദം നേടിയ ഇവർ, പുതുച്ചേരിയിലെ ശ്രീ. അരബിന്ദോ ആശ്രമത്തിൽ നിത്യ സാന്നിദ്ധ്യമാണ്. ലണ്ടനിലെ സ്ഥിരതാമസക്കാരിയും എഴുത്തുകാരിയുമാണ്. "This Year, Daffodils" എന്ന പേരിൽ ഒരു ഹൈക്കു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ഷിപ്പിങ്ങ് മാഗസിനു വേണ്ടി എഴുതുന്നു.