Kalpetta Narayanan
കവി-നോവലിസ്റ്റ്-കഥാകാരൻ. മരണം മുഖ്യകഥാപാത്രമായി വരുന്ന "ഇത്രമാത്രം" എന്ന ഒരൊറ്റ നോവൽ കൊണ്ട് മലയാളനോവൽ സാഹിത്യത്തിലെ ശ്രദ്ധേയമായൊരിടം നേടിയ എഴുത്തുകാരൻ. കല്പറ്റ നാരായണന്റെ "ഈ കണ്ണടയൊന്നു വച്ചു നോക്കൂ", "അവര്‍ കണ്ണുകൊണ്ട് കേള്‍ക്കുന്നു" , "തത്സമയം", "മറ്റൊരുവിധമായിരുന്നെങ്കില്‍" എന്നീ കൃതികള്‍ മലയാള സാഹിത്യത്തിൽ പുതു ചിന്തകളുടെ വേറിട്ട വഴികളാണ് കാട്ടിത്തരുന്നത്. മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളും സാംസ്ക്കാരികമായ വിശകലനങ്ങളുമാണ് കല്പറ്റ നാരായണന്റെ കഥകളിൽ ഏറെയും പ്രമേയമായി വന്നിട്ടുള്ളത്.
കുടുംബം : ഭാര്യ രാധ മക്കൾ : പ്രഫുല്ലചന്ദ്രൻ,ശരത്ചന്ദ്രൻ