N X Kurian
1952ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു എന്‍ എക്സ് കുര്യന്‍ മലയാള ചലച്ചിത്ര വേദിയിലേക്കു വന്നത്. അഭയദേവും പ്രസ്തുത ചിത്രത്തില്‍ പാട്ടുകളെഴുതിയിട്ടുണ്ട്. ടി ആര്‍ പാപ്പയാണ് അല്‍ഫോണ്‍സയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. എ പി കോമളയും മോത്തിയും ചേര്‍ന്നു പാടിയ "വരുമോ വരുമോ ചാരേ" എന്ന ഗാനമാണ് എന്‍ എക്സ് കുര്യന്‍റ്റെ ആദ്യ സിനിമാഗാനം.