Ashwini

Aswini-Actress
Date of Birth: 
Monday, 14 July, 1969
Date of Death: 
Sunday, 23 September, 2012

ബാലതാരമായി അഭിനയരംഗത്ത് തുടക്കമിട്ട അശ്വിനി തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലാണ് കൂടുതലും അഭിനയിച്ചത്. 80തുകളിലും 90കളിലും അഭിനയ രംഗത്ത് നിറഞ്ഞ് നിന്ന അശ്വിനി ഏകദേശം നൂറ്റിപ്പത്തോളം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ "കണ്ണാരം പൊത്തിപ്പൊത്തി", "ബോയിംഗ് ബോയിംഗ്", "ഈ കണ്ണികൂടി" എന്നീ ചിത്രങ്ങളിലാണ് വേഷമിട്ടത്. ക്യാൻസർ രോഗബാധിതയായി 43ആം വയസ്സിൽ ചെന്നൈയിലെ ഒരു സ്വകാര്യാശുപത്രിയിൽ വച്ച് മരണമടഞ്ഞു.

കൂടെ നിരവധി സിനിമകളിൽ അഭിനയിച്ച തമിഴ് സംവിധായകൻ പാർത്ഥിപനാണ് അശ്വിനിയുടെ ശവസംസ്ക്കാരത്തിനും മറ്റും സഹായിച്ചത്, തുടർന്ന് അശ്വിനിയുടെ മകനായ കാർത്തിക്കിന്റെ പഠനച്ചുമതലയും നിർവ്വഹിച്ചു എന്നത് വാർത്തയായിരുന്നു.

അവലംബം: ഡെക്കാൻ ക്രോണിക്കിൾ വാർത്ത