Azhagam Perumal

Azhagar Perumal-Actor
Azhakar perumaal
Azhakar perumal

അഴഗം പെരുമാൾ അഭിനയത്തിൽ തുടക്കം കുറിക്കുന്നത് 2000ൽ മണിരത്നം സംവിധാനം ചെയ്ത "അലൈ പായുതെ" എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മണിരത്നത്തിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം സംവിധാന രംഗത്തേക്ക് കടന്നു.തമിഴിലെ ഹിറ്റ് ചിത്രമായ “ഡും ഡും ഡൂം” ആയിരുന്നു തുടക്കം. തുടർന്ന് "ജൂട്ട്, ഉദയാ" എന്നീ ചിത്രങ്ങൾ കൂടി സംവിധാനം ചെയ്തു. "ഉദയാ" സാമ്പത്തികമായി പരാജയമായിരുന്നു. ഉദയാ എന്ന ചിത്രത്തിനു ശേഷം അഭിനയത്തിൽ കൂടുതൽ ശ്രദ്ധിച്ച അഴഗം പെരുമാൾ മലയാളത്തിൽ ആദ്യമായി വേഷമിട്ട ചിത്രമാണ്  അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് പുറത്തിറക്കിയ “വൺ ബൈ ടു”.