അർജ്ജുൻ ലാൽ

Arjun Lal
Date of Birth: 
Friday, 13 March, 1987

1987 മാർച്ച് 13ന് ലാൽസൺ ജോസഫിന്റെയും, സെലിൻ ജോസഫിന്റെയും മകനായി കൊരട്ടിയിൽ ജനിച്ചു. ചാലക്കുടി കാർമലിലും, ദുബായ് OOEHSലുമായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം പുതുക്കാട് പ്രജ്യോതി നികേതനിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും, ബാംഗ്ലൂർ ക്രൈസ്റ്റിൽ നിന്ന് എം ബി എയും ചെയ്തു.

സ്ക്കൂൾ പഠനകാലത്ത് ദുബായിൽ നടന്നൊരു ഓഡിഷനിലൂടെയാണ് മലയാളികൾ നെഞ്ചിലേറ്റിയ മനുവായി തന്മാത്രയിലൂടെ അദ്ദേഹം സിനിമാരംഗത്തെത്തിയത്. നല്ലൊരു നർത്തകൻ കൂടിയായ അദ്ദേഹത്തിന് തുടർന്നൊരുപാട് അവസരങ്ങൾ വന്നെങ്കിലും മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അദ്ദേഹം പഠനത്തിൽ ശ്രദ്ധ ചെലുത്തി. അത് കഴിഞ്ഞ് 2014ലാണ് ആശാ ബ്ലാക്ക് എന്നൊരു സിനിമയിലൂടെ അദ്ദേഹം വീണ്ടുമെത്തുന്നത്.

ബാംഗ്ലൂരിൽ പ്രവർത്തിച്ചിരുന്ന Digiteyes Marketing എന്നൊരു കമ്പനിയുടെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് അർജ്ജുൻ. 2005ൽ തന്മാത്രയിലെ അഭിനയത്തിന് കേരള സംസ്ഥാന സ്പെഷ്യൽ ജൂറി മെൻഷനും, ഏഷ്യാനെറ്റ് ന്യൂ ഫേസ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. സഹപാഠിയായിരുന്ന ഫസ്ലി സിദ്ദിഖാണ് ഭാര്യ. ഇവരിപ്പോൾ കൊച്ചിയിലാണ് താമസം.