Sandeep Kurissery
ചെന്നൈയിലെ സ്കൂള്‍ ഓഫ് ഓഡിയോ എന്‍ജിനിയറിങില്‍ പരിശീലനം നേടിയ ഫിസിക്സ് ബിരുദധാരി. 12 വർഷത്തോളമായി പ്രമുഖ മലയാളം ടിവി ചാനലുകളുടെ സാങ്കേതികവിഭാഗത്തില്‍ പ്രവർത്തിച്ചു വരുന്നു. ഏതാനും ഹ്രസ്വചിത്രങ്ങളുടെ രചന, ശബ്ദലേഖനം, സംഗീതം എന്നിവ നിര്‍വഹിച്ചിട്ടുണ്ട്. സിനിമയിൽ തത്സമയ ശബ്ദലേഖനത്തിന്റെ വക്താവായ സന്ദീപ് ശബ്ദലേഖനം നിർവഹിച്ച ആദ്യ ഫീച്ചർ ഫിലിമാണ് "ഒരാൾപ്പൊക്കം".
സംഗീതത്തിലും ശബ്ദങ്ങളിലും നന്നേ ചെറുപ്പത്തിൽത്തന്നെ തത്പരനായിരുന്ന സന്ദീപ് കീബോർഡ് വായിക്കാൻ പരിശീലിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകയായ ഭാര്യ രമ്യക്കും മകൻ മാധവിനുമൊപ്പം എറണാകുളത്ത് താമസിക്കുന്നു.
ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ:
- ഐതീഹ്യമാല (2013 - Audiobook) - ശബ്ദലേഖനം/ മിശ്രണം
- അംഗുലീചാലിതം (2013 - Short film) - തത്സമയ ശബ്ദലേഖനം, മിശ്രണം, ശബ്ദസംവിധാനം.
- വിൽ യൂ ബീ ദേർ? (2010 - Short film) - തിരക്കഥ, പശ്ചാത്തലസംഗീതം, തത്സമയ ശബ്ദലേഖനം, മിശ്രണം, ശബ്ദസംവിധാനം.
- അതിജീവനത്തിന്റെ ഗാഥ (2003 - Documentary) - പശ്ചാത്തലസംഗീതം