Chayansarkar

ചയൻ സർക്കാർ
Date of Birth: 
Monday, 24 July, 1972

1972 ജൂലൈ 24 നു പശ്ചിമ ബംഗാളിലെ കൊൽക്കട്ടയിൽ ജനിച്ചു. നാടക രംഗത്തും പിന്നീട് ബംഗാളി സിനിമയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ചയൻ, ഒട്ടേറെ ചിത്രങ്ങൾ നിർമ്മിച്ചു. ഇൻഡൊ-അമേരിക്കൻ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ദി സ്ലീപ്പിങ്ങ് വാരിയർ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ഓസ്കാർ പുരസ്കാരം നേടിയ 'സ്ലം ഡോഗ് മില്ലനയറി'ലും അദ്ദേഹം സഹകരിച്ചിരുന്നു. ഡോ.ബിജുവിന്റെ രാമൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി അഭിനയിച്ചു.