Prof. Thumpamon Thomas
തുമ്പമണിനടുത്തുള്ള ചെന്നീർക്കരയിൽ ജനിച്ച അദ്ദേഹം, കേരളത്തിന്റെ കലാ സാഹിത്യ രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വമാണ്. തിരുവല്ല മാർത്തോമ കോളേജിൽ മലയാള വിഭാഗം മേധാവിയായി പ്രവർത്തിച്ച അദ്ദേഹം വിവിധ മാധ്യമങ്ങളിലും, കലാ സാഹിത്യ സമിതികളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള നോവലിന്റെ വേരുകൾ, മലയാള നോവൽ ഒരു പുനപരിശോധന, കുട്ടനാടിന്റെ ഇതിഹാസകാരൻ, പാപവിചാരം സി ജെയുടെ നാടകങ്ങളിൽ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.