Dr.Roshan Bijli

ബാലതാരമായി മലയാളസിനിമയിൽ തുടക്കമിട്ടു. മലയാ‍ളത്തിലെ എക്കാലത്തെയും ശ്രദ്ധേയങ്ങളായ രണ്ട് കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമായി. എം ടി-ഹരിഹരൻ കൂട്ടുകെട്ടിൽ സൂപ്പർഹിറ്റായ "ഒരു വടക്കൻ വീരഗാഥയിൽ "ആരോമൽച്ചേകവരായ സുരേഷ് ഗോപിയുടെ ബാല്യവും, ഹരിഹരന്റെ തന്നെ "സർഗത്തിലെ" "കുട്ടൻ തമ്പുരാന്റെ ബാല്യവും" ആണ് റോഷന്റെ പ്രശസ്തമായ വേഷങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 1999ൽ ബിരുദമെടുത്ത് സൈക്യാട്രിയിൽ സെപ്ഷ്യലൈസ് ചെയ്ത റോഷൻ ടെലിവിഷൻ ചാനലുകളിൽ ആരോഗ്യസംബന്ധിയായ പരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യാവിഷനിൽ ആറു വർഷമായി നടത്തി വന്ന "ആരോഗ്യവിചാരം"എന്ന ടെലിവിഷൻ പരിപാടി ഏറെ പ്രസിദ്ധമായി. ഏകദേശം പതിനഞ്ചോളം അവാർഡുകൾ ഈ രംഗത്ത് കരസ്ഥമാക്കിയിരുന്നു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ റീജണൽ ഡയറക്റ്ററായി ജോലി നോക്കുന്നു. ഭാര്യ കവിത ജോസും ഡോക്ടറാണ്. പകൽപ്പൂരം എന്ന മലയാള സിനിമയിൽ നായികാപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. "റോഹൻ, റോണിത്, റെയ്സ" എന്ന് ഒരേ പ്രായമുള്ള മൂന്ന് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.

അവലംബങ്ങൾ:-

1.മാതൃഭൂമി വാർത്ത

2.ഇന്ത്യൻ എക്സ്പ്രസ്