Pavithra aka Parul Yadav

പരുൾ യാദവ് എന്നാണ് യഥാർത്ഥ പേര്.

പ്രധാനമായും കന്നഡ സിനിമകളിൽ കേന്ദ്രീകരിച്ചിരിയ്ക്കുന്ന തെന്നിന്ത്യൻ നടിയാണ് പരുൾ യാദവ്. നടിയാകുന്നതിനു മുൻപ് മുംബൈയിൽ ഫാഷൻ മോഡലായിരുന്നു. 2000ൽ "മേരി ആഘോഷ് മേം" എന്ന ബോളിവുഡ് സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് പരുൾ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. തുടർന്ന് 2004ൽ "ഡ്രീംസ്" എന്ന ധനുഷ് നായകനായ തമിഴ് ചിത്രത്തിൽ രണ്ട് നായികമാരിൽ ഒരാളെ അവതരിപ്പിച്ച് തെന്നിന്ത്യൻ സിനിമയിലേയ്ക്ക് കടന്ന പരുൾ യാദവ് ,തൊട്ടടുത്ത വർഷം പവിത്ര എന്ന പേരിൽ "കൃത്യം" എന്ന വിജി തമ്പി ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചു.2011ൽ അഭിനയിച്ച, കന്നഡയിലെ ആദ്യചിത്രമായ "ഗോവിന്ദായ നമഹ" ആണ് പരുൾ യാദവിനെ തെന്നിന്ത്യയിൽ ശ്രദ്ധേയ ആക്കിയത്. ആ വർഷം കന്നഡ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ആ സിനിമ. മികച്ച പുതുമുഖ നടിയ്ക്കുള്ള സൈമ(SIIMA) അവാർഡും ആ ചിത്രത്തിലൂടെ പരുൾ നേടി.

സ്റ്റാർ പ്ലസ് ചാനലിലെ കോമഡി റിയാലിറ്റി ഷോ ആയ "കോമഡി കാ മഹാ മുഖാബല" എന്ന പരിപാടിയിൽ മൽസരാർത്ഥി ആയും കളേഴ്സ് ചാനലിലെ "ഭാഗ്യവിധാതാ" എന്ന പരമ്പരയിൽ അഭിനേത്രി ആയും മിനിസ്ക്രീനിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

 

 

 

അവലംബം:ഒഫിഷ്യൽ വെബ്സൈറ്റ്