Gavin Packard

നടൻ

ബ്രിട്ടീഷുകാരനായ ഇന്ത്യൻ നടൻ. പ്രിയദർശൻ സംവിധാനം ചെയ്ത ആര്യനിലൂടെ സിനിമയിലെത്തി. പിന്നീട് ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി പല സിനിമകളിലും അഭിനയിച്ചു. മിക്കവാറും വില്ലൻവേഷങ്ങളായിരുന്നു ചെയ്തത്.

വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗവിൻ ബോഡിബിൽഡിംഗിൽ "സഞ്ജയ് ദത്ത്" സുനിൽ ഷെട്ടി എന്ന് തുടങ്ങി പല ബോളിവുഡ് നടന്മാരുടെയും പരിശീലകൻ കൂടിയായിരുന്നു. ബൈക്ക് ആക്സിഡന്റിൽ പെട്ട് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗവിൻ ശ്വാസകോശസംബന്ധമായ അസുഖം നിമിത്തം 2012 മെയ് പതിനെട്ടിന് മുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയിൽ വച്ച് മരിച്ചു.