K B Madhu (Director-Writer)
പ്രശസ്ത സംവിധായകന് ജയരാജിന്റെ അസോസിയേറ്റ് ആയിട്ടാണ് ശ്രീ കെ ബി മധു തന്റെ സിനിമാ ജീവിതം തുടങ്ങിയത്. ഒരു സ്വതന്ത്ര സംവിധായകന് എന്ന നിലയിലേക്ക് കെ ബി മധു മാറുന്നത് ഋഷികേശ് മുഖര്‍ജിയുടെ 'ആനന്ദ്" " എന്ന സിനിമയെ "ചിത്രശലഭം" എന്ന പേരില്‍ മലയാളത്തില്‍ പുനരാവിഷ്കരിച്ചു കൊണ്ടാണ്. 1998ല്‍ ആയിരുന്നു ഇത്. പിന്നീട് 1999 ല്‍ "ദീപസ്തംഭം മഹാശ്ചര്യം" ,2000 ല്‍ "വിനയപൂര്‍വ്വം വിദ്യാധരന് ", 2005 ല്‍ "ദീപങ്ങള്‍ സാക്ഷി" , എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ചിത്രീകരണം പുരോഗമിക്കുന്ന "ഫീമെയില്‍ ഉണ്ണികൃഷ്ണന് " എന്ന സിനിമയാണ് കെ ബി മധുവിന്റെ സംവിധാനത്തില്‍ പുറത്തു വരാനുള്ളത്.
"വിനയപൂര്‍വ്വം വിദ്യാധരന് " എന്ന ചിത്രത്തിന്റെ കഥയെഴുതിയതും ശ്രീ കെ ബി മധു ആണ്.