Bhatathiri

മലയാളത്തിലെ പ്രമുഖ കാലിഗ്രാഫിക് ആർട്ടിസ്റ്റ് ആണു ഭട്ടതിരി. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന്  ചിത്രകലയിൽ പഠനം പൂർത്തിയാക്കിയ ഭട്ടതിരി കഴിഞ്ഞ 30 വർഷമായി നിരവധി വാരികകളിലും മറ്റുമായി അനേകതരത്തിലുള്ള വ്യത്യസ്ഥമായ മലയാളം ടൈറ്റിലുകൾ ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ നോവലുകൾക്ക് ഭട്ടത്തിരിയുടെ കൈപ്പടയിലാണ് ടൈറ്റിലുകൾ എഴുതപ്പെട്ടിട്ടുള്ളത്. ഓരോ അക്ഷരങ്ങളിലും നിറയുന്ന ക്രിയാത്മകതയാൽ അക്ഷരക്കൂട്ടങ്ങളുടെ ശില്പ ഭംഗി ഒരുക്കുകയാണ് ഭട്ടതിരി. മലയാളം കാലിഗ്രാഫി രംഗത്തെ അപൂർവ്വ വ്യക്തിത്വം എന്ന് ഭട്ടതിരിയെ വിശേഷിപ്പിക്കാം.

മലയാളത്തിലെ കുറച്ച് സിനിമകൾക്കു ടൈറ്റിൽ ഡിസൈനും ക്രെഡിറ്റ് ടൈറ്റിത്സും ഭട്ടതിരി ചെയ്തിട്ടുണ്ട്. പത്മരാജൻ സംവിധാനം ചെയ്ത കരിയിലക്കാറ്റുപോലെ, ദേശാടനക്കിളി കരയാറില്ല, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, നവംബറിന്റെ നഷ്ടം എം.ടി വാസുദേവൻ നായരുടെ ‘ഒരു ചെറു പുഞ്ചിരി’ ലെനിൻ രാജേന്ദ്രന്റെ ചില്ല് വചനം എന്നീ സിനിമകൾക്ക് ടൈറ്റിൽ ഡിസൈൻ ചെയ്തത് ഭട്ടതിരിയായിരുന്നു. പല ചിത്രങ്ങളുടേയും ക്രെഡിറ്റ് ടൈറ്റിലുകളും.

2013ൽ തിരുവനന്തപുരത്തും 2014ൽ തൃശൂരിലുമായി ‘കചടതപ’ എന്ന പേരിൽ ഭട്ടതിരിയുടെ ടൈറ്റിലുകളൂടെ പ്രദർശനം നടത്തിയിരുന്നു. അക്ഷരങ്ങൾ അഭ്യസിക്കുന്നതിനായി കുട്ടികൾക്ക് വേണ്ടി ‘കൈപ്പടക്കളരി’എന്ന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട് ഭട്ടതിരി.