Aravind

ശരിക്കുമുള്ള പേര് അരവിന്ദർ സിംഗ് എന്നാണ്.മലയാളത്തിൽ അരവിന്ദെന്നും തമിഴിൽ അരവിന്ദ് ആകാശെന്നുമാണ് അറിയപ്പെടുന്നത്. കശ്മീർ-പഞ്ചാബിനടുത്തുള്ള ജലന്ധറിലാണ് പിതാവിന്റെ കുടുംബം. ജോലി സംബന്ധമായി അച്ഛൻ ഡൽഹിലായത് കാരണം ജനിച്ചത് ഡൽഹിയിലാണ്. വളർന്നത് മുംബൈയിലാണെങ്കിലും ജീവിക്കുന്നതൊക്കെ ചെന്നൈയിലാണ്. പിതാവിന്റെ ജോലിയോടനുബന്ധിച്ചാണ് ഇവർ ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്. നൃത്താധ്യാപികയായ അമ്മയിൽ നിന്നുള്ള ശിക്ഷണം അരവിന്ദിനെ ഒരു പ്രൊഫഷണൽ ഡാൻസർ ആക്കിമാറ്റി. അമ്മയോടൊപ്പം സിനിമകളിൽ നൃത്തരംഗങ്ങളിൽ അഭിനയിക്കാനും നൃത്തം സംവിധാനം ചെയ്യുവാനും തുടങ്ങി. അക്കാദമി ഓഫ് മോഡേൺ ഡാൻസ് എന്ന ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപനത്തിൽ അഞ്ചു വർഷം നൃത്തം പരിശീലിച്ചു. രണ്ട് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും റിലീസായില്ല. രഞ്ജിത്ത സംവിധാനം ചെയ്ത "നന്ദന"ത്തിൽ അഭിനേത്രി രേവതി വഴിയാണ് നൃത്തരംഗത്ത് അഭിനയിക്കാനെത്തിയത്. നന്ദനം സൂപ്പർഹിറ്റ് ആയതിനെ തുടർന്ന് അരവിന്ദിന്റെ "കൃഷ്ണൻ" വേഷവും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഏഴോളം മലയാള സിനിമകളിൽ അഭിനയിച്ചു. ഡാൻസ് റിയാലിറ്റി ഷോയിലെ ജഡ്ജായും എത്തിയിരുന്നു.