Bobby (Writer-Screen Writer)
(തിരക്കഥാകൃത്ത്). ബോബി-സഞ്ജയ് തിരക്കഥാകൃത്ത് ദ്വയത്തിലെ ബോബി.മുഴുവൻ പേര് - ഡോ.ബോബി കുന്നേൽ. ജനനം : 1970 ഓഗസ്റ്റ് 20. കോട്ടയം സ്വദേശിയായ ബോബി, നിർമാതാവും അഭിനേതാവുമായ പ്രേംപ്രകാശിന്റെ മകനാണ്. സഹോദരനായ സഞ്ജയ്ക്കൊപ്പം എന്റെ വീട് അപ്പൂന്റേം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി സിനിമാ രംഗത്തെത്തി. അവസ്ഥാന്തരങ്ങൾ, അവിചാരിതം എന്നീ ടിവി സീരിയലുകൾക്കും തിരക്കഥ രചിച്ചു.
മറ്റ് സിനിമകൾ: നോട്ട്ബുക്ക്, ട്രാഫിക്, കാസനോവ.
അവാർഡുകൾ: സംസ്ഥാന ഗവണ്മെന്റിന്റെ പ്രത്യേക തിരക്കഥാ പുരസ്കാരം (എന്റെ വീട് അപ്പൂന്റേം), 2007 ലെ മികച്ച തിരക്കഥയ്ക്കുള്ള ഓൾ ഇന്ത്യാ റേഡിയോയുടെ അഖിലേന്ത്യാ പുരസ്കാരം (നോട്ട്ബുക്ക്).
ബാംഗളൂർ സെന്റ്.ജോൺസ് മെഡിക്കൽ കോളജിൽ നിന്ന് എം ബി ബി എസും ജനറൽ മെഡിസിനിൽ എം.ഡിയും നേടീയ ബോബി കോട്ടയം മെഡിക്കൽ സെന്ററിൽ ഡോക്ടറാണ്.അമ്മ ഡെയ്സി ലൂക് കോട്ടയം ബി സി എം കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയായി വിരമിച്ചു. ഭാര്യ അഞ്ജു ബോബി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ഡോക്ടർ.