Stella
കൊച്ചി പള്ളുരുത്തിയിൽ സി വി വർഗ്ഗീസിന്റെയും മേരിയുടെയും മകളായി ജനിച്ച സ്റ്റെല്ല ആദ്യമായി ഗായികയാകുന്നത് ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവ്വഹിച്ച ‘അവൻ വരുന്നു ‘ എന്ന ചിത്രത്തിലാണ്. മുഹമ്മബ് റാഫി, തലത് മുഹമ്മദ് എന്നിവരുടെ കൂടെ ഗാനമേളകളിൽ പങ്കെടുത്തിട്ടുള്ള ഇവരുടെ ഗുരു, പള്ളുരുത്തി വേലുത്തമ്പി ആശാനാണ്