KP Ummar

KP Ummar

നടൻ. കോഴിക്കോട് തെക്കേപ്പുറം എന്ന സ്ഥലത്ത് 1930 ഒക്ടോബർ 11നു ജനിച്ചു. മലയാളസിനിമയിൽ സജ്ജീവമാകുന്നതിനു മുൻപ് പ്രമുഖ പ്രൊഫഷണൽ നാടക ട്രൂപ്പായ കെ പി എ സി യിലെ നടനായിരുന്നു. അറുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ തുടക്കം കുറിച്ച കെ പി ഉമ്മർ തൊണ്ണൂറുകളുടെ അവസാനം വരെ സിനിമയിൽ നിലനിന്നു. 1956 പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൌരൻ ആയിരുന്നു ആദ്യ സിനിമ. പ്രേം നസീർ നായകനായിരുന്ന കാലഘട്ടത്തിൽ വില്ലനായി വന്ന ഉമ്മർ  ‘സുന്ദരനായ വില്ലൻ’ എന്ന വിശേഷണത്തിനു അർഹനായി. പ്രേം നസീർ നായകനായിരുന്ന സിനിമകളിലെ വില്ലൻ വേഷമായിരുന്നു ആദ്യകാലങ്ങളിൽ എങ്കിലും പിന്നീട് ക്യാരക്റ്റർ റോളുകളിലേക്ക് മാറി.

2001 ഒക്ടോബർ 29 നു അന്തരിച്ചു.