Add new comment
T S Radhakrishanan - Music Director
1986ൽ പുറത്തിറങ്ങിയ ഗീതം എന്ന ചലച്ചിത്രത്തിലൂടെ ആണു ടി എസ് രാധാകൃഷ്ണൻ ചലച്ചിത്രസംഗീത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.ഈ ചിത്രത്തിൽ കല അടൂർ എഴുതിയ “ഉലയിലൊരു കടഞ്ഞെടുത്ത” ഗാനത്തിനു സംഗീതം നിർവ്വഹിക്കുകയും സുജാതയോടൊപ്പം ഈ ഗാനം ആലപിക്കുകയും ചെയ്തു.ഭക്തിഗാനരംഗത്ത് അനേകം സംഗീതം ചെയ്തിട്ടുള്ള രാധാകൃഷ്ണൻ 8 വർഷക്കാലം ഹൈജാക്കേഴ്സ് എന്ന പോപ്പുലർ പാശ്ചാത്യാ സംഗീത ബാൻഡിനു വേണ്ടി ബെൽബോട്ടം പാന്റും നീളൻ മുടിയുമായി ഗിത്താർ വായിച്ചിരുന്നു എന്നത് സംഗീതപ്രേമികൾക്ക് കൗതുകമുളവാക്കുന്ന അറിവാണ്.
ഹിന്ദു ഭക്തിഗാന രംഗത്ത് ഏറെ പ്രസിദ്ധമായ ആൽബങ്ങൾ രാധാകൃഷ്ണന്റേതായി ഉണ്ട്.അത്തരമൊരു മേഖലയിൽ പുതിയൊരു ട്രെന്റ് സെറ്റ് ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.ഗീതം എന്ന സിനിമയിൽ തുടക്കം കുറിച്ചെങ്കിലും “ഇത്തിരിപ്പൂക്കൾ” എന്ന ചലച്ചിത്രത്തിനു കൂടി സംഗീതം നിർവ്വഹിച്ച് ചലച്ചിത്രഗാനരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു.എന്നാൽ 20 വർഷക്കാലത്തിനു ശേഷം വാൽമീകം എന്ന മലയാളചലച്ചിത്രത്തിനു കൂടി സംഗീതം നിർവ്വഹിച്ചു.