ധനേഷ് കൊലിയാട്ട്

Dhanesh Koliyat

കണ്ണൂർ ജില്ലയിലെ പയ്യന്നൂരാണ് ധനേഷിന്റെ ജന്മദേശം. ഡിപ്ളോമ കഴിഞ്ഞതിന് ശേഷമാണ് കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ബാംഗ്ലൂരിൽ ചില തിയേറ്റർ ഗ്രൂപ്പുകളിൽ പ്രവർത്തിച്ചുകൊണ്ടാന് ധനേഷിന്റെ തുടക്കം. അതോടൊപ്പം ഭാഷ നോക്കാതെ എല്ലാ സിനിമാ ഓഡിഷനുകളിലും പങ്കെടുക്കാൻ തുടങ്ങി. അങ്ങിനെയാണ് 2015 -ൽ കന്നഡ ചിത്രമായ Kahi -യിൽ അഭിനയിക്കുന്നത്.

അതിന് ശേഷം ധനേഷിന്റെ സുഹൃത്ത് ബിബിൻ ഭരതൻ സംവിധാനം ചെയ്ത "അഭയം" എന്ന ഷോർട് ഫിലിം അഭിനയിക്കാൻ പോയപ്പോൾ സംവിധായകൻ ഹനീഫ് അദേനിയെ പരിചയപ്പെടുകയും അതുവഴി മിഖായേൽ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. തുടർന്ന് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25,  അവിഹിതം എന്നിവയുൾപ്പെടെ ഏട്ട് സിനിമകളിൽ അഭിനയിച്ചു. അവിഹിതത്തിലെ മുരളിയുടെ വേഷത്തിലൂടെയാണ് ധനേഷ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കരിക്ക് സീരീസിൽ സെബാസ്റ്റിൻറെ വെള്ളിയാഴ്ചയിൽ എസ് ഐ ദിനേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു