ധനീഷ് എസ് ഇടക്കാട്ടിൽ

Dhaneesh S Idakkattil

സുഭാഷിന്റേയും ഷീല സുഭാഷിന്റേയും മകനായി എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. പെരുമ്പാവൂർ ആശ്രാമം സ്കൂൾ, എം ജി എം എച്ച് എസ് എസ് കുറുപ്പും പടി എന്നീ വിദ്യാലയങ്ങളിലായിരുന്നു ധനീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിന് ശേഷം ഐ ഐ എം എസിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടി. തുടർന്ന് കുട്ടുക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സെയിൽസ് ആൻഡ് മാർക്കറ്റിംഗിൽ എം ബി എ വിജയിച്ചു. 

പ്രമോഷൻ കൺസൾട്ടന്റായിട്ടാണ് ധനീഷ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2015 -ൽ കുബേര രാശി എന്ന സിനിമയുടെ പ്രമോഷൻ വർക്കുകൾ ചെയ്തുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് അൻപതോളം സിനിമകൾക്ക് ധനീഷ് പ്രമോഷൻ കൺസൽട്ടന്റായി വർക്ക് ചെയ്തു, കഴിഞ്ഞ ആറ് വർഷക്കാലമായി മൂവി ബിസിനസ് കൺസൽട്ടന്റായും വർക്ക് ചെയ്തുവരുന്നു. Amutha എന്ന തമിഴ് സിനിമയിലൂടെ ധനീഷ് അഭിനയരംഗത്തും തുടക്കമിട്ടു. അതിനുശേഷം 2 സ്റ്റേറ്റ്സ്, ട്രാൻസ്3D സ്പേസ് സഫാരി എന്നീ മലയാള സിനിമകളിലും Enai Sudum Pani എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.

വിലാസം - ധനീഷ് എസ്  ഇടക്കട്ടിൽ ( H ) പെരുമ്പാവൂർ.
 GmailFacebook, Instagram