ദേവദത്ത്

Devadath

വിൽസന്റെയും ശശിലതയുടെയും മകനായി കോട്ടയം ജില്ലയിലെ ഇരവിമംഗലം മാഞ്ഞൂരിൽ ജനിച്ചു.. മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ നിന്നും ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സിൽ ബിരുദം നേടിയിട്ടുണ്ട്. പത്ത് വയസ്സുമുതൽ കടുത്തുരുത്തി സിവിഎൻ കളരിയിൽ നിന്നും ദേവദത്ത് കളരിപ്പയറ്റ് അഭ്യസിക്കുന്നുണ്ട്.

2023 -ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഒ ബേബി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ദേവദത്ത് സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. സിനിമയിൽ ദിലീഷ് പോത്തന്റെ ബേബി എന്ന കഥാപാത്രത്തിന്റെ മകനായ ബേസിൽ എന്ന കഥാപാത്രത്തെയാണ് ദേവദത്ത് അവതരിപ്പിച്ചത്.