ദീപ്തി കല്യാണി
Deepthi Kalyani
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിലാണ് ദീപ്ത് കല്യാണി ജനിച്ചത്. ട്രാൻസ്ജെൻഡറായ ദീപ്തി കല്യാണി കുട്ടിക്കാലത്ത് മാനസികമായും ശാരീരികമായും ഒരുപാട് കഷ്ടതകൾ അനുഭവിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിനുശേഷമാണ് ദീപ്തി കലാപ്രവർത്തങ്ങളിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. പ്രൊഫഷണൽ ഡാൻസറായ ദീപ്തി ടിക് ടോക് വീഡിയോകൾ ചെയ്തുകൊണ്ടാണ് ജനശ്രദ്ധയിലേയ്ക്ക് വരുന്നത്.
വനിത മാഗസിനിൽ കവർ ഗേളായതോടെയാണ് ദീപ്തി കല്യാണി പ്രശസ്തിയിലേയ്ക്കുയരുന്നത്. സുവർണ്ണ പുരുഷൻ ഉൾപ്പെടെ ആറോളം സിനിമകളിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ദീപ്തി കല്യാണി.
ദീപ്തി കല്യാണി - Facebook