ദീപിക ദാസ്
കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ ദീപിക ദാസ് എന്ന ദീപിക ശിവദാസ് ടാഗോർ വിദ്യാനികേതൻ തളിപ്പറമ്പ്, ശ്രീ ശങ്കരാചാര്യ സംസ്കൃത കോളേജ് പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പയ്യന്നൂർ നെറ്റ് വർക്ക് എന്ന പ്രാദേശിക ന്യൂസ് ചാനലിൽ അവതാരികയായി ജോലി ചെയ്യുന്ന സമയത്താണ് ദീപിക തളത്തിൽ ദിനേശൻ മീഡിയയുടെ ഷോർട്ട് ഫിലിമുകളിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയത്.
2023 -ൽ ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിൽ നഴ്സ് നയന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ദീപിക ദാസ് സിനിമാഭിനയ രംഗത്ത് അരങ്ങേറുന്നത്. ക്ലാസ്മേറ്റും രോമാഞ്ചത്തിന്റെ അസോസിയേറ്റ് ഡയറക്ടറുമായ ഷിഫ്ന ബബിനാണ് ഈ ചിത്രത്തിൽ ദീപികയെ അഭിനയിക്കാൻ ക്ഷണിച്ചത്. രോമാഞ്ചത്തിൽ ജൂനിയർ ഡോക്ടറായി അഭിനയിച്ച ശ്രീനാഥ് എരമമാണ് ദീപികയുടെ ഭർത്താവ്. അദ്ധ്യാപകനായി ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെയും ആദ്യചിത്രമാണ് രോമാഞ്ചം. ദീപിക - ശ്രീനാഥ് ദമ്പതികൾക്ക് ഒരു മകളാണുള്ളത് പേര് യാമി.



