ദയാഭായി

Dayabhai
മേഴ്സി മാത്യു
Date of Birth: 
Saturday, 22 February, 1941
മേഴ്സി മാത്യു
ദയാ ഭായ്

കോട്ടയം ജില്ലയിലെ പാല സ്വദേശിയായ മേഴ്സി മാത്യു ആണ് പ്രശസ്ത സാമൂഹ്യപ്രവർത്തകയായ ദയാഭായ്. കൊച്ചുകൊട്ടാരം പ്രൈമറി സ്കൂൾ, വിളക്കുമാടം സെന്റ്‌ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവശാസ്ത്രത്തിൽ ബിരുദം. ബോംബെ സർവ്വകലാശാലയിൽ നിന്ന് എം.എസ്‌.ഡബ്ല്യുവും നിയമവും പഠിച്ചു.എം.എസ്‌.ഡബ്ല്യു പ്രൊജക്‌ടിന്റെ ഭാഗമായ ഫീൽഡ് വർക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിലെത്തി. പിന്നീട് അവിടം പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുകയാണ് ദയാഭായി. 

തന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് സിനിമകളിലും ദയാഭായി അഭിനയിച്ചിട്ടുണ്ട്. 2015 -ൽ പ്രിയനന്ദൻ സംവിധാനം ചെയ്ത ഞാൻ നിന്നോടു കൂടെയുണ്ട് എന്ന സിനിമയിലാണ് ദയാഭായി ആദ്യമായി അഭിനയിച്ചത്. അതിനുശേഷം 2018 -ൽ ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തൻ ദി ലവർ ഓഫ് കളർ എന്ന സിനിമയിൽ ഇഞ്ചിയമ്മ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ദയാഭായിയുടെ ജീവിതം പറയുന്ന ഡോക്യുമെന്റ്രിയാണ് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഒറ്റയാൾ/One Person. 
സാമൂഹ്യ സേവനപ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ദയാഭായിയെ തേടി എത്തിയിട്ടുണ്ട്.