ദാരാസിംഗ്

Dara Singh

പ്രശസ്ത ബോളിവുഡ് നടൻ. മുത്താരംകുന്ന് പി ഓ എന്ന ചിത്രത്തിൽ ദാരാസിംഗ് എന്ന പേരിൽ തന്നെ അഭിനയിച്ചു. അറിയപ്പെടുന്ന ഗുസ്തിക്കാരൻ ആയ ദാരാസിംഗിന് സിനിമയിലെ ഗുസ്തിക്കാരന്റെ വേഷം അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചു. നിരവധി ഹിന്ദി, പഞ്ചാബി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പുരാണകഥകളെ ആസ്പദമാക്കി പുറത്തിറങ്ങിയ മിക്ക സിനിമകളിലും ഹനുമാനായും ബാലരാമനായും ദാരാസിംഗ് അഭിനയിച്ചു.
രാഷ്ട്രീയത്തിലും സജീവമായിരുന്ന  ഇദ്ദേഹമാണ് ആദ്യമായി രാജ്യസഭയിലേക്ക്  നോമിനേറ്റ് ചെയ്യപ്പെട്ട കായികതാരവും.

മകൻ വിന്ദു ദാരാസിങ്ങും അഭിനയ രംഗത്ത് സജീവമാണ്.

2012 ജൂലൈ 12ന് ഹൃദയാഘത്തെ തുടർന്നാണ് ദാരാസിംഗ് അന്തരിച്ചത്.