ചന്ദ്രൻ നായർ
പരേതനായ പരമേശ്വരൻ നായരുടേയും പാർവതിയമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ജനിച്ചു. ഏറ്റുമാനൂർ ഗവണ്മെന്റ് ഹൈസ്കൂൾ, തൃശ്ശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു ചന്ദ്രൻ നായരുടെ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
2015 മുതലാണ് അദ്ധേഹം ഷോർട്ട് ഫിലിമുകളിൽ അഭിനയം ആരംഭിക്കുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിൽ ചന്ദ്രൻ നായർ അഭിനയിച്ചിട്ടുണ്ട്. ഞാൻ ശരവണൻ, ചേരി എന്നീ ഷോർട്ട് ഫിലുമകളിലെ അഭിനയത്തിന് ഭരത് മുരളി പുരസ്ക്കാരം ഉൾപ്പെടെയുള്ള പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഷോർട്ട് ഫിലുമുകൾക്ക് പുറമേ മൂന്നു മണി എന്ന ടെലിവിഷൻ സീരിയലിലും ചന്ദ്രൻ നായർ അഭിനയിച്ചിട്ടുണ്ട്. അനിൽ കുമ്പള സംവിധാനം ചെയ്ത പള്ളിമണി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ചന്ദ്രൻ നായർ ചലച്ചിത്രാഭിനയരംഗത്തും തുടക്കം കുറിച്ചു.
ചന്ദ്രൻ നായരുടെ ഭാര്യ ശ്രീദേവി. മക്കൾ ശ്രീജ, ശ്രീന.
ചന്ദ്രൻ നായർ വിലാസം - Pattathil, Kadapaoor, Vattukulam PO, Kottayam, Kerala – 686596.
Ph - 98113 50397, Gmail, Facebook