കുടമുല്ലക്കാലം - ബി വസന്തയുടെ സംഗീത ജീവിതം

First Published: 
2021
Category: 

ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാള സിനിമക്ക് ‌വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള പിന്നണി ഗായികയാണ് ബി വസന്ത. 200ഓളം മലയാള സിനിമകളിൽ പാടിയ അവർ അറുപതുകളിലും എഴുപതുകളിലും മലയാളത്തിൽ സജീവമായിരുന്നു. പി സുശീലയേയും എസ് ജാനകിയേയും പോലെ മലയാളിപ്പെണ്ണിന്റെ പ്രണയത്തിന്റെയും വിരഹത്തിന്റെയും സ്വപ്നങ്ങളുടെയും സ്വരമായി വസന്തയുടെ ശബ്ദത്തേയും നാം നെഞ്ചിലേറ്റി. ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ നിർണ്ണായകമായ സ്ഥാനമുള്ള ബി വസന്തയുടെ സംഗീതജീവിതത്തേയും അവർ മലയാള സിനിമക്ക് ‌നൽകിയ സംഭാവനകളെയും സമഗ്രമായി പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം