ബോണി അസ്സനാർ

Boney Assanar
Date of Birth: 
Saturday, 16 May, 1992
തിരക്കഥ: 1

അസ്സനാരുടേയും(ബിസിനസ്സ്) പരേതയായ ജമീലയുടേയും മകനായി തൃശ്ശൂർ ജില്ലയിലെ കല്ലേറ്റുംകരയിൽ ജനിച്ചു. എസ് എസ് യുപി സ്കൂൾ, ആർ എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ബോണിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മറൈൻ മെക്കാനിക്കൽ കോഴ്സ് പഠിച്ചു. തുടർന്ന് കൊച്ചിൻ ഷിപ്പ്യാർഡിൽ അഞ്ച് വർഷത്തോളം ജോലി ചെയ്തു.

ചെറുപ്പം മുതലേ മോഹൻലാൽ ആരാധകൻ ആയിരുന്ന ബോണി 2012 -ൽ മോഹൻലാൽ സിനിമയും ജീവിതവും എന്ന പുസ്തകം എഴുതി പ്രകാശനം ചെയ്തിട്ടുണ്ട്. അഞ്ച് ഷോർട്ട് ഫിലിമുകൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ബോണിയുടെ "ദേ ഡാ സിനിമാ നടൻ" എന്ന ഷോർട്ട് ഫിലിമിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.. പ്രശസ്ത സംവിധായകൻ സംഗീത് ശിവന്റെ കീഴിൽ നിരവധി പരസ്യ ചിത്രങ്ങളിൽ സംവിധാന സഹായിയായും സ്ക്രിപ്റ്റ് ചർച്ചകളിലും
​​​പങ്കെടുത്തിട്ടുണ്ട്.

2017 -ൽ ഹൈ ഹോപ്പ്സ് ഫിലിം ഫാക്ടറി എന്ന സിനിമാ വിതരണ കമ്പനി ആരംഭിച്ചുകൊണ്ട് ബോണി അസ്സനാർ ചലച്ചിത്ര വിതരണ രംഗത്ത് പ്രവേശിച്ചു. മോഹൻ ലാൽ ആരാധകരുടെ കഥ പറയുന്ന സുവർണ്ണ പുരുഷൻ എന്ന സിനിമ വിതരണം ചെയ്തുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് അൻപതോളം സിനിമകൾ വിതരണം ചെയ്തു. "ഹൈ സ്റ്റുഡിയോസ് " എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങി ആദ്യം ചെയ്തത് മോഹൻലാൽ സിനിമ ദേവദൂതൻ 4 k റിമാസ്റ്ററിങ് ആയിരുന്നു. ആ സിനിമയിൽ ക്രിയേറ്റീവ് വിഷനറി ഹെഡ് ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഹൈ ഹോപ്പ്സ് ഫിലിം ഫാക്ടറിയിലൂടെ സിനിമാ നിർമ്മാണവും തുടങ്ങിയ ബോണി ഇക്കാക്കരണ്ട് രഹസ്യങ്ങൾ, എന്നിവയുൾപ്പെടെ ആറ് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. പോയിന്റ് റെയ്ഞ്ച് എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ബോണിയായിരുന്നു.

ബോണി അസ്സനാരുടെ ഭാര്യ താസ ബീഗം. മകൻ ഹൈസിൻ.

വിലാസം- Boney k a
Kariparambil House
Kallettumkara p. O
Irinjalakuda
Thrissur
Pin : 680683
Gmail