ഭൂമിക ചൗള

Bhoomika Chawla
Date of Birth: 
തിങ്കൾ, 21 August, 1978

ഇന്ത്യൻ ചലച്ചിത്ര നടി. 1978 ആഗസ്റ്റ് 21 ന് ന്യൂ ഡൽഹിയിൽ ഒരു പഞ്ചാബി ഫാമിലിയിൽ ജനിച്ചു. രചന എന്നതാണ് യഥാർത്ഥ നാമം. അച്ഛൻ ആർമി ഓഫീസറായിരുന്നു. ഡൽഹിയിൽ തന്നെയായിരുന്നു ഭൂമികയുടെ വിദ്യാഭ്യാസം. 1997 ൽ ഭൂമിക മുംബൈയിലേയ്ക്ക് താമസം മാറ്റി. തുടർന്ന് പരസ്യ ചിത്രങ്ങളിലും മ്യൂസിക്ക് വീഡിയോകളിലും അഭിനയിക്കാൻ തുടങ്ങി. ആ സമയത്ത് Hip Hip Hurray എന്ന സീ ടിവി സീരീസിലും അഭിനയിച്ചു.

ഭൂമിക ചൗള തന്റെ ഫിലിം കരിയർ ആരംഭിയ്ക്കുന്നത് തെലുങ്കു സിനിമയിലൂടെയാണ്. 2000 ത്തിൽ യുവക്കുഡു എന്ന തെലുങ്കു ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2001 ൽ ഖുഷി എന്ന തെലുങ്കു സിനിമയിലെ അഭിനയത്തിന് മികച്ച തെലുങ്കു നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് നേടി. 2001 ൽ ബദ്രി എന്ന സിനിമയിൽ നായികയായിക്കൊണ്ട് ഭൂമിക തമിഴിലും അഭിനയം തുടങ്ങി. 2003 ൽ തേരെ നാം എന്ന സിനിമയിൽ സൽമാൻ ഖാന്റെ നായികയായിക്കൊണ്ട് ഹിന്ദിയിലും തുടക്കം കുറിച്ചു.

മോഹൻലാലിന്റെ നായികയായി 2008 ൽ ഭ്രമരം എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ ഭൂമിക ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 2013 ൽ ബഡ്ഡി എന്ന മലയാള സിനിമയിലും ഭൂമിക അഭിനയിച്ചു. തെലുങ്ക്,തമിഴ്,ഹിന്ദി,മലയാളം,കന്നഡ, പഞ്ചാബി, ഭോജ്പുരി ഭാഷകളിലായി അറുപതിലധികം ചിത്രങ്ങളിൽ ഭൂമിക ചൗള അഭിനയിച്ചിട്ടുണ്ട്.

2007-ൽ ഭൂമിക ചൗള വിവാഹിതയായി. ഭർത്താവ്  ഭരത് ഠാക്കൂർ.