ഭാഗ്യശ്രീ

Bhagyasree
Date of Birth: 
Sunday, 23 February, 1969
ഹിന്ദി നടി

ഇന്ത്യൻ ചലച്ചിത്ര നടി.  വിജയ് സിംഘ്‍റാവു മാധവറാവു പട്വർദ്ധൻ സാംഗ്ലിയയുടെ മകളായി മഹാരാഷ്ട്രയിലെ സാംഗ്ലിയയിലെ രാജകുടുംബത്തിൽ ജനിച്ചു  അമോൽ പാലേക്കറുടെ "കാഛി ധൂപ് " എന്ന ടെലിവിഷൻ പരമ്പരയിലാണ് ഭാഗ്യശ്രീ ആദ്യമായി അഭിനയിച്ചത്. അതിനുശേഷം സിനിമയിലേയ്ക്കെത്തിയ ഭാഗ്യശ്രീ  Maine pyar kiya  എന്ന ആദ്യ ചിത്രത്തിലൂടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് അർഹയാകുകയും ചെയ്തു. ഹിന്ദികൂടാതെ ഏതാനും കന്നട, മറാത്തി, തെലുങ്ക്, ഭോജ്പൂരി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. Maine pyar kiya എന്ന സിനിമ ഇണപ്രാവുകൾ എന്ന പേരിൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റി ഇറങ്ങിയിരുന്നു.

വ്യവസായിയായ ഹിമാലയ ദസ്സാനിയെയാണ് ഭാഗ്യശ്രീ വിവാഹം കഴിച്ചിരിക്കുന്നത്.