ബാല ഹിജാം
Bala Hijam
ഇന്ത്യൻ ചലച്ചിത്ര നടി. 1992 ജൂൺ 9 ന് മണിപ്പൂരിൽ ഹിജാം ബ്രിമംഗോളിന്റെയും ഹിജാം സുനിതാദേവിയുടെയും മകളായി ജനിച്ചു. ബാല ഹിജാം തന്റെ പതിനഞ്ചാമത്തെ വയസ്സിൽ Tellanga Mamei എന്ന മണിപ്പൂരി സിനിമയിലൂടെയാണ് തന്റെ ചലച്ചിത്രാഭിനയം ആരംഭിയ്ക്കുന്നത്.
2013 ൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. അറുപതിലധികം മണിപ്പൂരി സിനിമകളിൽ ബാല ഹിജാം അഭിനയിച്ചിട്ടുണ്ട്. 2011 ൽ അഭിനയത്തിന് മണിപ്പൂർ ഫിലിം അക്കാദമിയുടെ സ്പെഷൽ ജൂറി അവാർഡും 2018- മണിപ്പൂർ സ്റ്റേറ്റ് അവാർഡും നേടിയിട്ടുണ്ട്. സിനിമകൾ കൂടാതെ മോഡലിംഗ് രംഗത്തും സജീവമായ ബാല ഹിജാം. ഒരു ഗായിക കൂടിയാണ്.