ബേബി തരുണി

Name in English: 
Baby Tharuni
Taruni Sachdev
Date of Birth: 
വ്യാഴം, 14/05/1998
Date of Death: 
തിങ്കൾ, 14 May, 2012
Alias: 
തരുണി സച്ദേവ്

മുംബൈ സ്വദേശികളായ ഹരീഷ് സച്ദേവിന്റേയും ഭാര്യ ഗീതയുടേയും മകളായി ജനനം. ഇസ്കോൺ ടെമ്പിളുമായി സഹകരിച്ചിരുന്ന അമ്മ വഴി, തരുണി ചെറുപ്രായത്തിൽ തന്നെ അമ്പലങ്ങളിൽ സംഘടിപ്പിച്ചിരുന്ന ചെറിയ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. തുടർന്ന് രസ്ന, കോൾഗേറ്റ് തുടങ്ങി വിവിധ ബ്രാൻഡുകളുടെ പരസ്യ മോഡലായി ടെലിവിഷനിൽ അരങ്ങേറി. അമ്പതിലധികം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച തരുണി, ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന ബാലതാരമായിരുന്നു. വെള്ളിനക്ഷത്രം എന്ന വിനയൻ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറി. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിൽ വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. അമിതാഭ് ബച്ചനൊപ്പം 'പാ'യിലെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടി. 2012ൽ നേപ്പാളിൽ വച്ചുണ്ടായ വിമാനാപകടത്തിൽ തരുണി കൊല്ലപ്പെട്ടു.