ബാബു ഭരദ്വാജ്

Babu Bharadwaj
Date of Birth: 
Thursday, 15 January, 1948
Date of Death: 
Wednesday, 30 March, 2016

1948-ല്‍ തൃശൂർ ജില്ലയിലെ മതിലകത്ത് എം ആര്‍ വിജയരാഘവന്‍െറയും കെ പി ഭവാനിയുടെയും മകനായി ജനിച്ചു. പൊയിൽകാവ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്, തൃശൂർ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. എന്‍ജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം എസ്.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറിയാണ്.

'ചിന്ത’യിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്മെന്‍റിലും പ്രവര്‍ത്തിച്ചു. കുറെക്കാലം പ്രവാസജീവിതവും നയിച്ചു. ചിന്ത വീക്കിലി എഡിറ്റര്‍, കൈരളി ചാനലിന്‍െറ ക്രിയേറ്റിവ് എക്സിക്യൂട്ടിവ്, മീഡിയവണ്‍ ചാനലിന്‍െറ പ്രോഗ്രാം മേധാവി, ഡൂള്‍ ന്യൂസ് ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.

രവീന്ദ്രൻ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ എന്ന സിനിമയുടെ നിർമാതാവാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത അന്യർ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ...’ എന്ന ഗാനം രചിച്ചത് ഇദ്ദേഹം ആണ്.

ഭാര്യ: പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

 

ഫോട്ടോ : മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന്(2016-April-10)  
അവലംബം : മാധ്യമം ദിനപ്പത്രം