മേഘയൂഥ പദങ്ങൾ-നാടകഗാനം(നാദം-ഓഡിയോ)


If you are unable to play audio, please install Adobe Flash Player. Get it now.

Meghayoodha padhangal kadannu-Dramasong

ഇത്തവണ നാദമെന്ന സ്വതന്ത്രസംഗീതസംരംഭത്തിൽ ഒരു നാടകഗാനമാണ് അവതരിപ്പിക്കുന്നത്.കഴിഞ്ഞ വർഷത്തെ ഓണം വിത്ത് ഈണം ആൽബത്തിനു വേണ്ടി ഒരു ഗാനം തയ്യാറാക്കിയതിനു ശേഷം m3db സംരംഭങ്ങളിൽ, ഞാൻ സംഗീതസംവിധാനം നിർവ്വഹിച്ച ഒരു നാടകഗാനം.

ഗായകര്‍ : ബാലമുരളി, ഐശ്വര്യ, ശുഭ
ഗാനരചന: എം . ഫൈസല്‍ 
സംഗീത സംവിധാനം . സി വി കൃഷ്ണകുമാര്‍
നാടകം :  ചതുരക്കളി
നാടക സംവിധാനം : ബഷീര്‍ & ബഷീര്‍ 

മേഘയൂഥ പദങ്ങൾ കടന്ന്

മേഘയൂഥ പദങ്ങൾ കടന്ന്
നീലസാഗരദൂരം താണ്ടി
ഗ്രീഷ്മവനത്തിൽ ജ്വലിപ്പു നമ്മുടെ
രംഗഭാഷയിലെഴുതിയ ജീവിതം

വരളുമ്പോൾ കുളിർദാഹ ജലം പോൽ
തളരുമ്പോൾ കുഞ്ഞുമരം പോൽ
നീട്ടിടുന്നു കരങ്ങൾ പരസ്പരം
ജീവിത നാടക വേദിയിൽ നമ്മൾ

മലയാളത്തിൻ രസഭാവങ്ങൾ
യവനിക മാറ്റി മുഖം കാട്ടുമ്പോൾ
രംഗപടങ്ങളിലുയരുകയായി
നാടക കലയുടെ നാനാർത്ഥങ്ങൾ

പലപല വേഷം മാറി വരുന്നവർ
ഭാവരസങ്ങൾ പകർന്നു തരുന്നവർ
മർത്യനു നേരേ പിടിച്ചു തരുന്നു
മർത്യതയെന്തന്നറിയും ദർപ്പണം