രാപ്പാടീ കേഴുന്നുവോ
ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം
രാപ്പാടി കേഴുന്നുവോ (2)
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ ( രാപ്പാടി..)
വിണ്ണിലെ പൊന്‍ താരകള്‍
ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം
നിന് കണ്‍നിനെന്തെന്തുത്സവം
കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍ (രാപ്പാടി..)
പിന് നിലാവും മാഞ്ഞു പോയ്
നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലുവാനായ് മാത്രമോ
നാമൊന്നു ചേരും ഈ വിധം
അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി
അവരൊന്നു ചേരില്ലേ (രാപ്പാടി..)
---------------------------------------------------------
Film/album:
Lyricist:
Music:
Singer:
Raaga:
ഗാനം | ആലാപനം |
---|---|
ഗാനം രാപ്പാടീ കേഴുന്നുവോ | ആലാപനം കെ ജെ യേശുദാസ് |
ഗാനം കാട്ടിലെ മൈനയെ | ആലാപനം കെ എസ് ചിത്ര |
ഗാനം ശുഭയാത്രാ ഗീതങ്ങൾ | ആലാപനം കെ ജെ യേശുദാസ് |
ഗാനം രാപ്പാടീ കേഴുന്നുവോ - F | ആലാപനം കെ എസ് ചിത്ര |