കാട്ടിലെ മൈനയെ

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ
കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ
അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാരോ

ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ
പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖ തൻ തൃക്കഴലോ
തൃക്കഴലാടും പൊൽത്തളയോ
പൊൽത്തള ചാർത്തും മുത്തുകളോ
ഓ താളം ചൊല്ലിത്തന്നു
(കാട്ടിലെ..)

ചെങ്കദളീ കൂമ്പുകളീൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ
തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻ വെയിലോ
പൊൻ വെയിലാടും പുൽകൊടിയോ
പുൽക്കൊടി തുമ്പത്തെ മുത്തുകളോ
ഓ താളം ചൊല്ലിത്തന്നു
(കാട്ടിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
kattile mainaye

Additional Info

Year: 
1993
Lyrics Genre: 

അനുബന്ധവർത്തമാനം