അഞ്ചനമിഴിയുള്ള (നാദം)

പ്രതിഭാധനനായ അരുൺ ജി എസ് “ബ്ലോഗ്സ്വര"യ്ക്കു വേണ്ടി ഒരുക്കിയ കന്നഡ ഗാനത്തിന്റെ ഈണത്തിൽ രാഹുൽ എഴുതി അരുണും കാർത്തികയും ചേർന്നാലപിച്ച് സിബു ഓർക്കസ്റ്റ്റേഷൻ നിർവഹിച്ച് മനോഹരമായി നെയ്തെടുത്ത ഒരു ഗാനം. യത്ഥാർത്ഥ ഭാഷ്യത്തിൽ നിന്നും വ്യത്യസ്തമായാണു രാഹുൽ ഈ ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്



അലാപനം – അരുൺ ജി. എസ് & കാർത്തിക ദേവി

ഗാനരചന – രാഹുൽ സോമൻ

സംഗീതം – അരുൺ ജി. എസ്

ഓർക്കെസ്ട്രാ & മിക്സിങ്ങ് – സിബു സുകൂമാ‍രൻ




നാദം എന്ന സ്വതന്ത്ര സംഗീതസംരംഭത്തിൽ അണിനിരക്കാൻ nadham@m3db.com എന്ന വിലാസവുമായി ബന്ധപ്പെടുക

അഞ്ജനമിഴിയുള്ള പൂവേ...

അഞ്ജനമിഴിയുള്ള പൂവേ...
നിന്‍... ഇതളുകള്‍ വിതുമ്പുന്നോ...
പോയ വസന്തം നിനച്ചിരിപ്പാണോ...
പൂങ്കുയിൽ നാദം കാത്തിരിപ്പാണോ...
അകലുമീ പുലര്‍വേളയില്‍...

മൗനമായി മിഴിമുനകള്‍ നീളുമ്പോള്‍...
ഉള്‍പ്പൂവിന്‍ മൃദുസ്വനം കേള്‍ക്കുമ്പോള്‍...
അറിയുന്നു അകതാരില്‍ നിന്‍ നൊമ്പരം...
അലിയേണം അണയുമ്പോള്‍ എന്‍ മാനസം...
പാഴ്മുളം തണ്ടില്‍ ഞാന്‍... മാനസരാഗം ലയമായ് മീട്ടുമ്പോള്‍...

ഓര്‍മ്മയായ് മറുമൊഴികള്‍ തേടുമ്പോള്‍‍...
കാണുന്നു കണ്‍നിറയെ വാര്‍തിങ്കള്‍...
ഉണരുന്നു മൃദുവായി എന്‍ മോഹവും ...
വിരിയുന്നു അറിയാതെ എന്‍ ആശയും ‍...
വാര്മുകില്‍ വീണ്ടും എന്നില്‍... മായികഭാവം മെല്ലെ തഴുകുമ്പോള്‍...