ഏറ്റുമാനൂരമ്പലത്തിൽ - അമൃത

ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്

ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നില്‍
കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്
മുന്നില്‍ കാത്തുനിന്ന പൂ‍വമ്പന്റെ പള്ളിനായാട്ട്
(ഏറ്റുമാനൂര്‍...)

ഏഴരപ്പൊന്നാനയെഴുന്നള്ളിവന്നപ്പോള്‍
ഏതോകിനാവില്‍ ഞാന്‍ ലയിച്ചു പോയീ
പഞ്ചാരി കേട്ടില്ലാ പാണ്ടിയും കേട്ടില്ലാ
പഞ്ചബാണവീണമാത്രം മുഴങ്ങികാതില്‍
(ഏറ്റുമാനൂര്‍..)

ലക്ഷാര്‍ച്ചന പൂജ നടന്നതറിഞ്ഞില്ല
പുഷ്പാര്‍ച്ചനയുടെ തിരക്കുമൂലം പ്രേമ
പുഷ്പാര്‍ച്ചനയുടെ തിരക്കുമൂലം
അവിവേകി പെണ്ണിന്റെ അപരാധമൊക്കെയും
അവിടുന്നു പൊറുക്കണം ഭഗവാനേ
സാക്ഷാല്‍ ഗിരിജാവല്ലഭനാകും ഭഗവാനേ
(ഏറ്റുമാനൂര്‍...)

Film/album: